വെള്ളറട: ഗാന്ധിദര്‍ശന്‍ യുവജനവേദിയുടെയും കേരള പ്രവാസി അസോസിയേഷന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ‘അക്ഷരസ്പര്‍ശം 2026' എന്ന പേരില്‍ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. കണ്ടംതിട്ട ആലുംപാറയില് നടന്ന പരിപാടി സിഎസ്ഐ കാരക്കോണം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം ഡോ. ആന്റോ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി അസോസിയേഷന് ജില്ലാ പ്രസിഡന്റ് സന്തോഷ് കണ്ടംതിട്ട അധ്യക്ഷത വഹിച്ചു.
ഗാന്ധിദര്‍ശന്‍ യുവജനവേദി സംസ്ഥാന പ്രസിഡന്റ് അലക്സ് ജയിംസ് സ്വാഗതം പറഞ്ഞു.എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും മാധ്യമ പ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ് നേടിയ നന്ദകുമാറിനെയും ചടങ്ങില്‍ ആദരിച്ചു. കോട്ടൂര്‍ ഗീതാഞ്ജലി സെക്രട്ടറി ഡോ. ജയകുമാര്‍, കാട്ടാക്കട പഞ്ചായത്ത് മെമ്പര്‍ കിരണ്‍, സാമൂഹിക പ്രവര്ത്തകന് സുമേഷ് കോട്ടൂര്‍, ശോഭാ രാജേഷ്, ഡോ. ഫെലിക്സ്, സുരേഷ് തേക്കുപാറ, ഷാജി പെരുങ്കടവിള, രമേശ് ഗോപാല്‍, കേരള പ്രവാസി അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.